Sunday 3 November 2013

ശ്രേഷ്ഠഭാഷാദിനം

ശ്രേഷ്ഠഭാഷാദിനം ആചരിക്കുന്നതു് കേരളപ്പിറവിദിനമായ നവംബര്‍ 01നു തന്നെ

പ്രത്യേകതകള്‍

ആദ്യത്തെ ശ്രേഷ്ഠഭാഷാദിനം
മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ കേരളപ്പിറവിദിനം.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ ശ്രേഷ്ഠഭാഷാദിനം. (വെബ്സൈറ്റ് )
മെട്രോ വാര്‍ത്ത
മാധ്യമം (എന്ന മാദ്ധ്യമം)

സാംസ്ക്കാരിക മന്ത്രി കെ സി ജോസഫിന്റെ വാഗ്ദാനം

സാസ്ക്കാരികവകുപ്പിന്റെ കീഴിലുള്ള അക്കാദമികള്‍ മുന്‍കയ്യെടുത്തു 14 ജില്ലകളിലും സാംസ്ക്കാരിക പിരിപാടികള്‍ സംഘടിപ്പിക്കും.
സ്ക്കൂളുകളില്‍ പ്രത്യേകം അസംബ്ലി ചേര്‍ന്നു ഭാഷാപ്രതിജ്ഞയെടുക്കാന്‍ നിര്‍ദ്ദേശിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ടു് ഓഫ് ക്ലാസിക്കല്‍ മലയാളം എന്ന സ്ഥാപനം അനുവദിക്കണമെന്നു കേന്ദ്രത്തോടാവശ്യപ്പെടും.
മലയാളത്തില്‍ ആദ്യം അച്ചടിച്ച 1000 ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പ്രതി തയ്യാറാക്കും.
മലയാളം കവിതകള്‍ അന്യഭാഷയിലേക്കു പരിഭാഷപ്പെടുത്താന്‍ മലയാളം ട്രാന്‍സ്ലേഷന്‍ മിഷന്‍ രൂപീകരിക്കും.
ഭാഷാസമ്പത്തു വര്‍ദ്ധിപ്പിക്കുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തും.

സര്‍ക്കാര്‍ ഉദ്യോഗത്തിനു മലയാളം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചപ്പോള്‍ തടസ്സമായതു് കാസര്‍ഗോട്ടിലേയും ഇടുക്കിയിലേയും ഭാഷാന്യൂനപക്ഷങ്ങലായിരുന്നു. ഇവര്‍ക്കു് മലയാളം പഠിക്കാന്‍ അഞ്ചുവര്‍ഷം സമയം അനുവദിച്ചിട്ടുണ്ടു്. കേരളത്തില്‍ 300 സ്ക്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നില്ല. ഈ അവസ്ഥയ്ക്കു് മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്ക്കൂളുകളിലും മലയാളം പഠിപ്പിക്കണമെന്നതാണു് സര്‍ക്കാറിന്റെ നിലപാടു്.