തര്‍ക്കമെന്തിനു്

സായിപ്പിനു വിവിധ തരം ലിപിരൂപം ആവാമെങ്കില്‍ എന്തുകൊണ്ടു് മലയാളത്തിനും ആയിക്കൂട?

T q k b r w f j p r h l a z y d g എന്നീ അക്ഷരങ്ങള്‍ വിവിധ രൂപത്തില്‍ എഴുതുകയും അവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതിക്കു് മലയാളത്തിലെ വിവിധ തരം ലിപിരൂപങ്ങള്‍ ചൊല്ലിയുള്ള തര്‍ക്കം അസ്ഥാനത്തല്ലേ? ഒരക്ഷരം തന്നെ വിവിധരൂപത്തില്‍ എഴുതിയെന്നു വച്ചു് അതില്‍ എന്താണു് തെറ്റു്?


എഴുതാന്‍ പഠിക്കുന്ന കുട്ടികള്‍ക്കു് വിവിധ ലിപിരൂപങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കും എന്നു പറയുന്നതില്‍ കഴമ്പുണ്ടോ? ശീലമായാല്‍ ഏതു ലിപിരൂപം ആയാല്‍ എന്താ? എത്ര ലിപിരൂപം ആയാല്‍ എന്താ?

പലരുടെയും കൈയക്ഷരം പല രൂപത്തില്‍ ആണെന്നിരിക്കെ മലയാളം ഡിജിറ്റല്‍ ഫോണ്ടു് ജനയിതാക്കള്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു് വിവിധരൂപത്തിലെ മലയാളം ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുമെന്നു പ്രത്യാശിക്കാം.

No comments:

Post a Comment