Sunday 5 January 2014

1971ലെ ലിപിപരിഷ്ക്കരണ ഉത്തരവും 2013ലെ ലിപി പരിഷ്ക്കരണശ്രമവും

പ്രസക്തഭാഗങ്ങള്‍

...മലയാള പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഇരുന്നൂറാണ്ടു് പിറകിലേക്കു് ഭാഷയെ കൊണ്ടുപോകാന്‍ മാത്രമേ നിര്‍ദ്ദിഷ്ട ലിപി പരിഷ്ക്കരണം സഹായിക്കൂ. മാത്രമല്ല അതു് കുട്ടികള്‍ ഇരട്ടലിപിയുടെ ഭാരവും അടിച്ചേല്‍പ്പിക്കും. സര്‍ക്കാര്‍ ഉത്തരവെന്ന കുറുക്കുവഴിയിലൂടെയല്ല ഭാഷയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരേണ്ടതെന്നു് ഓര്‍മ്മിപ്പിക്കുന്നു.

...ആത്മാനിഷ്ഠമായ ഈ വാദമല്ലാതെ ("പരിഷ്ക്കരിച്ച ലിപി മൂലം അവ്യവസ്ഥമാക്കപ്പെട്ട ഭാഷാപഠനവും പ്രയോഗങ്ങളും നേര്‍വഴിക്കാക്കാന്‍ തനതു ലിപിക്കേ കഴിയൂ" - കെ എച്ച് ഹുസൈന്‍, സമകാലിക മലയാളം വാരിക, ജൂണ്‍ 21, 2013) ഇത്തരത്തില്‍ ഒരു ലിപി മാറ്റം ആവശ്യപ്പെടുന്ന ഭാഷാപരമോ സാങ്കേതികപരമോ പ്രായോഗികമോ ആയ ഒരു കാരണവുമില്ല....ഇരുന്നൂറാണ്ടു് പിന്നോട്ടു പോകാനാണു് കരിക്കുലം കമ്മിറ്റി ശ്രമിക്കുന്നതു്.

...കുറുക്കുവഴിയിലൂടെ മലയാള ലിപി പരിഷ്ക്കരണം നടത്താന്‍ ശ്രമിക്കുന്നതു് ജനാധിപത്യവിരുദ്ധമാണു്. ടൈപ്പ്റൈറ്റര്‍ മലയാളം പോലെ ജനങ്ങള്‍ ഇതിനെ തള്ളിക്കളയും. സ്ക്കൂള്‍ കുട്ടികളെ ലിപിപരിഷ്ക്കരണത്തിനുള്ള ഗിനിപ്പന്നികളാക്കുന്നതു് അവരോടുള്ള ക്രൂരതയാണു്.

...മലയാള ലിപി പരിണാമം. (നാനാമൂനം എന്ന ചെന്തമിഴ് ലിപി മുതല്‍ ടൈപ്പ്റൈറ്ററും ഔദ്യോഗിക ലിപി പരിഷ്ക്കരണം 1971 ത്തിലൂടെ 1973 മുതലുള്ള പാഠപുസ്തകലിപി വരെ)

...കമ്പ്യൂട്ടര്‍ ലിപി സംവിധാനത്തില്‍ മിഴിവും വൈവിദ്ധ്യവും തന്ന വിപ്ലവം.

...സര്‍ക്കാര്‍ നടത്തുന്ന പരിഷ്ക്കരണംകൊണ്ടു് പാഠപുസ്തകങ്ങളാകെ പഴയലിപിയിലും പുറംലോകത്തെ മലയാളം ഇന്നു നിലവിലുള്ള ലിപിയിലുമാവും. കുട്ടികള്‍ രാവിലെ വായിക്കുന്ന പത്രങ്ങള്‍ ഒരു രീതിയിലച്ചടിക്കുന്നു പാഠപുസ്തകം മാത്രം വേറൊരു രീതിയിലും. (ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു!)

...കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള കൂട്ടക്ഷരങ്ങളെ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയതും എന്‍ വി കൃഷ്ണവാര്യര്‍ ഉ ഊ എന്നിവയ്ക്കു് ചിഹ്നങ്ങള്‍ നിര്‍ദ്ദേശിച്ചു് അവയെ വ്യഞ്ജനങ്ങളില്‍ നിന്നു് വേര്‍പെടുത്തിയതും സ്വീകാര്യമല്ല എങ്കില്‍ ബഞ്ചമിന്‍ ബെയിലി ഇ ഈ ചിഹ്നങ്ങളെ വ്യഞ്ജനങ്ങളില്‍ വേര്‍പെടുത്തി ി ീ എന്നീ അടയാളങ്ങളാക്കി 'മലയാളത്തെ വെട്ടിമുറിച്ചതിനു' മുന്‍പേക്കു പോകുന്നതു് ആവുമല്ലോ കൂടുതല്‍ സ്വീകാര്യം. പക്ഷെ തനതിലേക്കുള്ള പോക്കിനു് ഒരു അന്തവുമുണ്ടാകില്ല എന്നു മാത്രം. ഭാഷയില്‍ ചരിത്രത്തില്‍ മുന്നോട്ടു പോക്കേ ഉള്ളു. (പഴയ ഇകാരവും ഈകാരവും ഉകാരവും കാണൂ)

1772 AD

...സ്ഥലം കൂടുതല്‍ എടുക്കുമെന്നതിനാല്‍ പത്ര-പുസ്തക പ്രസാധന സംവിധാനത്തിനു് പഴയ ലിപിയിലേക്കു് മടങ്ങിപ്പോകാനാവില്ല. പഴയ ലിപി ഫോണ്ടുപയോഗിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ വിടേണ്ട ഇടം വല്ലാതെ കൂടുന്നു. (എന്നാലും നീളം താഴെ കാണൂ)


...നമ്മുടെ പത്രങ്ങള്‍, പ്രസാധകര്‍, എഴുത്തുകാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങുന്ന ഭാഷാസമൂഹവുമായെ രാഷ്ട്രീയപാര്‍ട്ടികള്‍, നിയമസഭ എന്നിവയിലൂടെയും മാദ്ധ്യമങ്ങളിലൂടെ നേരിട്ടും ജനങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യണം. കേരളസമൂഹത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുവേണം ലിപി പരിഷ്ക്കരിക്കാന്‍.

ഈ ലേഖനത്തിനു ഹുസൈന്‍ മാസ്റ്റര്‍ മറുപടി പറയുന്നു

.

No comments:

Post a Comment