Sunday 12 January 2014

പാഠപുസ്തകം 2014 - 2015

പുതിയ മലയാളം പാഠപുസ്തകങ്ങള്‍ (2014 - 2015 അദ്ധ്യയനവര്‍ഷം) കരിക്കുലം സമിതി അംഗീകരിച്ചു. - സ്വ. ലേ. മലയാള മനോരമ, ജനുവരി 10, 2013

...ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയുടെ 37 പാഠപുസ്തകങ്ങളും ഒന്നു്, മൂന്നു് അഞ്ചു്, ഏഴു ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും മന്ത്രി പി കെ അബ്ദുറഹീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു.

(ഡിടിപിയിലാണോ യൂണിക്കോഡിലാണോ ലേയൗട്ട് തയ്യാറാക്കുന്നതു് എന്നതിനെപ്പറ്റിയോ, ഏതു ലിപിയിലാണു് അച്ചടിക്കുന്നതു് എന്നതിനെപ്പറ്റിയോ യാതൊരു സൂചനയും ഇല്ല.)

...പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി നിലവാരം ഉറാപ്പാക്കാനും ചിത്രങ്ങലും മറ്റും തെളിയാത്ത പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാനും തീരുമാനമായിട്ടുണ്ടു്. മികച്ച കടലാസിലായിരിക്കും അച്ചടി.

...ഐറ്റി വിദഗ്ദ്ധരുമായും വിവിധ അദ്ധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷം ഐടി അറ്റ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറിയിലേക്കും വ്യാപിപ്പിക്കുന്ന തീരുമാനം നടപ്പിലാക്കും.

...എം എസ് സി ഇലക്ട്രോണിക്സും ഒപ്പം പിജിഡിസിഎയും ഹയര്‍ സെക്കന്‍ഡ‍റി അദ്ധ്യാപക യോഗ്യതയായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു.

No comments:

Post a Comment