Monday 6 January 2014

എഴുതും പോലെ പറയല്ലേ

Ezhuthumpole Parayalle - Dr PK Thilak - Jan 05, 2014 by Madhava Bhadran

മാതൃഭൂമി ആഴ്ചപ്പതിപ്പു് ജാനുവരി 05, 2014 - മാതൃഭാഷ മലയാളം

എഴുത്തും ഉച്ചാരണവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ പലപ്പോഴും പ്രകടമാക്കുന്ന ഭാഷയാണു് മലയാളം. അറിവില്ലായ്മകൊണ്ടും പാണ്ഡിത്യപ്രകടനത്തിന്റെ ഭാഗമായും വികലമായ ഉച്ചാരണം കൊണ്ടുനടക്കുന്നവരുണ്ടു്. ഉച്ചാരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണു് ഇത്തവണ.

പ്രസക്തഭാഗം

...എഴുത്തു് ഉച്ചാരണത്തെയും ഉച്ചാരണം എഴുത്തിനെയും കബളിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഭാഷയില്‍ കുറവല്ല. ഉദാഃ ശരി - ശെരി

...പദാദിയില്‍ മാത്രമല്ല, പദമദ്ധ്യത്തിലും ഉച്ചാരണ വ്യത്യാസം ഉണ്ടാകുന്നുണ്ടു്. ഉദാഃ മുകളില്‍ - മുഗളില്‍.

...ഇംഗ്ലീഷ് പദങ്ങള്‍ മലയാള ലിപിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി. ഉദാഃ ഫാന്‍ - ഫലം.

...കൂട്ടക്ഷരങ്ങളെ പിരിച്ചു് ഉച്ചരിക്കുന്നതു് അന്തസ്സായി കരുതുന്നവരുണ്ടു്...കൂട്ടക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങളായിത്തന്നെ എഴുതണമെന്നു് പൂര്‍വ്വികര്‍ വിധിച്ചതു് അവയുടെ ധ്വനിമൂല്യം കണക്കിലെടുത്താണു്. ഉദാഃ ശക്തി - ശക്‌തി

...സംവൃതോകാരത്തിന്റെ കാര്യത്തില്‍...ശസ്ത്രക്രിയ നടത്തി ഉകാരം വ്യഞ്ജനങ്ങളില്‍ നിന്നു് മുറിച്ചുമാറ്റിയപ്പോള്‍ 'ഒരു കെട്ടിത്തൂക്കവും മുകളില്‍ തൊപ്പിയും' വെക്കുന്നതു് അഭംഗിയായി. അങ്ങനെ സംവൃതോകാരത്തിനു് ചന്ദ്രക്കല മതിയെന്നായി. വിയാകരണത്തില്‍ സംവൃതോകാരത്തിനു് പ്രത്യേക പ്രാധാന്യമുണ്ടു്. അപൂര്‍ണ്ണക്രിയയെ കുറിക്കാന്‍ ഇതുപയോഗിക്കുന്നു. വന്നു എന്നതു് പൂര്‍ണ്ണക്രിയയും വന്നു് എന്നതു് അപൂര്‍ണ്ണക്രിയയുമാണു്. ഇകാരാന്തക്രിയയില്‍ ഈ വ്യത്യാസം പ്രകടമല്ല.

...സ്വരം ചേരുമ്പോള്‍ സംവൃതം ലോപിക്കയും സ്വരം സ്വീകരിക്കപ്പെടുകയും ചെയ്യും. ഉദാഃ കാറ്റു് + ഇല്ല = കാറ്റില്ല.

...മലയാളത്തില്‍ മറ്റു ഭാഷകളെ അപേക്ഷിച്ചു് സംവൃതോകാരത്തിനുള്ള പ്രാധാന്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

...ക്ക യ്ക്ക ഭേദം അര്‍ത്ഥവ്യത്യാസം ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടു്. ഉദാഃ മറക്കുക - മറയ്ക്കുക.

ലേഖകന്‍ : ഡോക്ടര്‍ പി കെ തിലക്


No comments:

Post a Comment