Monday 6 January 2014

മലയാളം ശ്രേഷ്ഠം അല്ല

Malayalam Sreshttamalla - Rajan Gurukkal - Jan 05, 2014 by Madhava Bhadran

ജനുവരി 05, 2014 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജന്‍ഗുരുക്കള്‍ എഴുതുന്നു.

തലക്കെട്ടു് - "മലയാളം ശ്രേഷ്ഠമല്ല.തമിഴ് ക്ലാസിക്കലുമല്ല"

പ്രസക്തഭാഗങ്ങള്‍ -

...ആധുനിക ജ്ഞാനത്തെ പ്രകാശിപ്പിക്കാന്‍ വേണ്ടത്ര വാക്കുകള്‍ ഇല്ലാത്തിടത്തോളം കാലം മലയാളത്തെ ശ്രേഷ്ഠഭാഷയായി പരിഗണിക്കാനാവില്ല.

...ശ്രേഷ്ഠഭാഷ എന്ന പദവി കിട്ടിയതുകൊണ്ടൊന്നും ഒരു ഭാഷയും ശ്രേഷ്ഠമാവില്ല. അതിനു് പ്രമുഖ സയന്‍സുകള്‍ പഠിക്കാനും പഠിപ്പിക്കാനും ഉള്ള പ്രാപ്തി നേടി ലോകഭാഷകള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയേണ്ടതുണ്ടു്.

...ജ്ഞാനഭാഷയെന്ന നിലയില്‍ മലയാളം വളരെ പിന്നിലാണു്. ആകെ രണ്ടുലക്ഷത്തിച്ചില്വാനം വാക്കുകളേയുള്ളു. ആധുനിക ലോകവിജ്ഞാനശാഖകളെ ഒന്നിനെയും അവയുടെ അടിസ്ഥാനത്തില്‍ പാഠത്തനപ്പുറം മലയാളത്തിലേക്കു് പ്രവേശിക്കാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല.

...മലയാള സര്‍വ്വകലാശാല അടിയന്തിരമായി ചെയ്യേണ്ടതു് മലയാളത്തെ ജ്ഞാനഭാഷയെന്ന നിലയില്‍ ശക്തപ്പെടുത്തുകയാണു്. അടിസ്ഥാന സയന്‍സുകളായ രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജൈവശാസ്ത്രം എന്നിവയിലെ ആധികാരിക ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യണം.

No comments:

Post a Comment